2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ സ്‌ഫോടനം; 25 പേര്‍ കൊല്ലപ്പെട്ടു

കൈറോ: ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ബോംബ് സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു. കൈറോയിലെ പ്രധാന കോപ്റ്റിക് ക്രിസ്ത്യന്‍ കത്തീഡ്രലിനു സമീപത്തുള്ള സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ ഞായറാഴ്ച പ്രാര്‍ഥനയ്ക്കിടെയാണു സംഭവം.
ഇന്നലെ പ്രാദേശിക സമയം പത്തിനാണ് ബോംബ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 35 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ആസ്ഥാനവും പോപ് റ്റവാഡ്രോസ് രണ്ടാമന്റെ കേന്ദ്രവുമായ സെന്റ് മാര്‍ക്ക് കത്തീഡ്രലില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തൊട്ടടുത്തുള്ള പീറ്റേഴ്‌സ് ചര്‍ച്ചിലായിരുന്നു ഇന്നലത്തെ പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നത്. ഇതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.