2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇ- മൊബിലിറ്റി: പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇ- മൊബിലിറ്റി പദ്ധതിക്കെതിരേ പ്രതിപക്ഷ നേതാവ് നടത്തിയ ആരോപണങ്ങള്‍ക്ക് വിശദമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടിക്രമങ്ങള്‍ പാലിച്ചും ഗതാഗത, പ്ലാനിങ്, ധന വകുപ്പുകള്‍ പരിശോധിച്ചതിനും ശേഷമാണ് റൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്പനിക്ക് ഇ-മൊബിലിറ്റി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത പട്ടികയിലുള്ളതാണ് ഈ കമ്പനി. സെബി വിലക്കിയ കമ്പനിക്കാണ് കരാര്‍ കൊടുത്തതെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. വിലക്കുണ്ടെന്നുപറയുന്നത് പ്രൈസ് വാട്ടര്‍ഹൗസ് ആന്‍ഡ് കമ്പനി, ബംഗളൂരു എല്‍.എല്‍.പി എന്ന ഓഡിറ്റ് സ്ഥാപനത്തിനാണ്.
കേന്ദ്രം എംപാനല്‍ ചെയ്ത ഒരു ഏജന്‍സിയെ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ചട്ടപ്രകാരം ചുമതലപ്പെടുത്തിയതില്‍ എന്ത് ക്രമക്കേടാണുള്ളതെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല. കിഫ്ബി എന്നത് മലര്‍പ്പൊടിക്കാന്റെ സ്വപ്നവും ഉഡായിപ്പുമാണെന്ന് പ്രതിപക്ഷ നേതാവ് പല വേദികളിലും പറഞ്ഞു.
എന്നാലിപ്പോള്‍ കിഫ്ബി പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ല. ഒരു അന്വേഷണവും നടത്താതെയാണ് പ്രതിപക്ഷ നേതാവ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.