2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ഇ-മെയില്‍ വിവാദം: ഹിലരി ക്ലിന്റണെതിരായ അന്വേഷണ രേഖകള്‍ പുറത്ത്

വാഷിങ്ടണ്‍: ഇ-മെയില്‍ വിവാദത്തില്‍ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെതിരായ അന്വേഷണ രേഖകള്‍ പുറത്ത്. യു.എസ്.സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് ഔദ്യോഗിക സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഹിലരി സ്വകാര്യ ഇ-മെയില്‍ സര്‍വര്‍ ഉപയോഗിച്ച സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണരേഖകളാണ് പുറത്തായത്.

അന്വേഷണത്തിന്റെ ഭാഗമായി ഹിലരിയുമായി നടത്തിയ അഭിമുഖത്തിന്റെയും ന്യൂയോര്‍ക്കിലെ വസതിയിലുള്ള സ്വകാര്യ സര്‍വറിന്റെയും വിവരങ്ങളാണ് പുറത്തായത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ ആണ് 58 പേജുള്ള രേഖകള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ ജൂലൈയില്‍ സ്വകാര്യ ഇ-മെയില്‍ സര്‍വര്‍ ഉപയോഗിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം എഫ്.ബി.ഐ അവസാനിപ്പിച്ചിരുന്നു. സംഭവത്തില്‍ ക്രിമിനല്‍ കുറ്റം ചുമത്തില്ലെന്ന് ഏജന്‍സി ഡയറക്ടര്‍ ജെയിംസ് കോമി വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.