2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ഇ-പോസ്: സംസ്ഥാനതല പ്രഖ്യാപനം 18ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കണ്ണൂര്‍: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളിലും ഇ-പോസ് മെഷിനുകള്‍ സ്ഥാപിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റേഷന്‍ കടകളുടെ ഏകീകൃത മാതൃകയുടെ പ്രകാശനവും സപ്ലൈകോയുടെ ശബരി-ന്യായവില ഉല്‍പന്നങ്ങള്‍ റേഷന്‍ കടകള്‍ വഴി ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. തളാപ്പിലെ 121ാം നമ്പര്‍ റേഷന്‍ കടയുടെ സമീപം രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷനാകും. മന്ത്രി കെ.കെ ശൈലജ, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.പിമാരായ പി.കെ ശ്രീമതി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി. കരുണാകരന്‍, കെ.കെ രാഗേഷ്, റിച്ചാര്‍ഡ് ഹേ, മേയര്‍ ഇ.പി പങ്കെടുക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.