2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഇ.കെ ദിവാകരന്‍ പോറ്റി സ്മാരക പുരസ്‌കാരം ഡോ. ടി.എം രഘുറാംന്

തൃശൂര്‍: ഇ.കെ ദിവാകരന്‍ പോറ്റി സ്മാരക വിവര്‍ത്തന പുരസ്‌കാരത്തിന് ഡോ. ടി.എം രഘുറാം അര്‍ഹനായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദിവാകരന്‍ പോറ്റിയുടെ 11-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് 28ന് നടക്കുന്ന അനുസ്മരണ-പുരസ്‌കാര സമ്മേളനത്തില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി മോഹനന്‍ അവാര്‍ഡ് സമ്മാനിക്കും. പുത്തന്‍ചിറ ഗ്രാമീണ വായനശാല ഏര്‍പ്പെടുത്തിയ 10001 രൂപയും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്‌കാരം.
വൈകുന്നേരം മൂന്ന് മണിക്ക് പുത്തന്‍ചിറ ഗവ. എല്‍.പി സ്‌കുളില്‍ നടക്കുന്ന സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കൊടുങ്ങല്ലൂര്‍ എം.എല്‍.എ അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ അധ്യക്ഷനാകും.
ജി.ഉഷാകുമാരി അനുസ്മരണ പ്രഭാഷണം നടത്തും. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ യോഗത്തില്‍ അനുമോദിക്കും.
ഷാജി നക്കര, കെ.വി സുജിത്‌ലാല്‍, കാതറിന്‍ പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ അശോകന്‍ ചരുവില്‍, ഖാദര്‍ പട്ടേപ്പാടം, ടി.കെ ഉണ്ണികൃഷ്ണന്‍, എം.കെ ഹരിലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.