2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇ.എസ്.എ: കേന്ദ്ര അനുമതി നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം.പി

ചെറുതോണി: ഇ.എസ്.എ വിസ്തൃതി കുറച്ച് കേന്ദ്ര അനുമതി നേടിയെടുക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി ചെറുതോണിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2018 ഏപ്രില്‍ 11 നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നടന്ന ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ തന്നെ കേരളത്തിന്റെ പുതുക്കിയ ശുപാര്‍ശകള്‍ അംഗീകരിച്ചതായി സൂചന ലഭിച്ചിരുന്നു. വനത്തില്‍ മാത്രമായി ഇഎസ്എ നിജപ്പെടുത്തി കൃഷി തോട്ടം ജനവാസ കേന്ദ്രങ്ങളെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. കേരളത്തിന്റെ ഇഎസ്എ 8656.46 ച.കി.മി മാത്രമായി നിജപ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതുപ്രകാരം 92 വില്ലേജുകളിലെ വനഭൂമി മാത്രമാണ് ഇഎസ്എ ആയി കണക്കാക്കിയത്. പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുമ്പോള്‍ സ്വാര്‍ത്ഥ താത്പര്യക്കാരായ ചില നേതാക്കന്മാര്‍ ദേശിയ ഹരിത ട്രിബ്യൂണലില്‍ കേസ് എത്തിച്ച് ജനകള്‍ക്കനുകൂലമായ തീരുമാനം ഉണ്ടാകാനുള്ള സാധ്യതയെ അട്ടിമറിക്കനാണ് നോക്കുന്നത്. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതിയെന്ന സ്വാഭാവക്കാരാണ് ഇത്തരക്കാര്‍. കൃഷിയിടങ്ങള്‍ പരമാവധി കുറച്ച് ഇഎസ്എ യുടെ അളവ് കുറച്ചാല്‍ യുഡിഎഫിന് രാഷ്ട്രീയ ക്ഷീണമുണ്ടാകുമെന്ന ധാരണയില്‍ അതിനെ എതിര്‍ക്കുന്നത് തികഞ്ഞ അല്‍പ്പത്തമാണ്. ഇടുക്കിയില്‍ ഉണ്ടായത് പ്രളയദുരന്തമല്ല പ്രകൃതി ദുരന്തമാണ്. പ്രകൃതിയുടെ പ്രതിഭാസങ്ങളും മാറ്റങ്ങളും ലോകാരംഭം മുതല്‍ ഉള്ളതാണ്. കേരളത്തില്‍ നൂറുകണക്കിനാളുകള്‍ പ്രളയ ദുരന്തത്തില്‍പ്പെട്ട് മരിച്ചു വീണ ദിവസം ഏറ്റവും കൂടുതല്‍ മഴ പെയ്ത ആഗസ്റ്റ് 16 ന് ശവംതീനി കഴുകനെപ്പോലെ മാധവ് ഗാഡ്ഗില്‍ മുംബൈയില്‍ നിന്നും തിരുവനന്തപുരത്ത് പറന്നിറങ്ങി മരവിച്ച മന:സാക്ഷിയുമായി പ്രകൃതി ദുരന്തത്തെ മറയാക്കി കാത്തിരുന്ന ദിവസം വന്നു ചേര്‍ന്നതു പോലെ നടത്തിയ പ്രസ്താവനകള്‍ ഞെട്ടിക്കുന്നതാണ്. ശത്രുക്കള്‍ പോലും മരണവീട്ടില്‍ നിശബ്ദത പാലിക്കുമെന്നിരിക്കെ കേരളത്തില്‍ 300 ഓളം പേര്‍ മരിച്ചത് തന്റെ റിപ്പോര്‍ട്ട് നടപ്പാക്കാത്തതുകൊണ്ടാണെന്ന മണ്ടത്തരം കേരളം മുഴുവന്‍ നടന്ന് പ്രചരിപ്പിക്കുകയായിരുന്നു ഗാഡ്ഗിലും ചില കപട പരിസ്ഥിതിവാദികളും. ഒരു വശത്ത് കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ ഗാഡിഗിലിനെയും കൊണ്ട് കേരളം മുഴുവന്‍ ചുറ്റിക്കറങ്ങി സെമിനാറുകള്‍ നടത്തുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.