2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ഇ അഹമ്മദിന്റെ മരണം: രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര സഹമന്ത്രിയുമായിരുന്ന ഇ ആഹമ്മദ് എം.പിയുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരുവിധ രാഷ്ട്രീയ സമ്മര്‍ദ്ദവുമുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍.

ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രി സൂപ്രണ്ട് എ.കെ ഗഡ്‌പെയ്ല്‍ ആണ് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് ഇക്കാര്യമറിയിച്ചത്. സംഭവത്തില്‍ ഏതു അന്വേഷണം നേരിടാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിലെത്തിച്ച സമയത്ത് അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ച 2.15നാണ് അദ്ദേഹം മരിച്ചതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇ അഹമ്മദിനെ കാണാന്‍ മക്കളെയും സുഹപ്രവര്‍ത്തകരെയും അനുവദിച്ചില്ലെന്നും ബജറ്റ് നിര്‍ദേശം തടസപ്പെടാതിരിക്കാനാണ് മരണ വിവരം തടഞ്ഞുവച്ചതെന്നുമായിരുന്നു പ്രധാന ആരോപണം. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരമാണ് ഇപ്രകാരം ചെയ്തതെന്നും ആരോപണമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.