
കുറ്റ്യാടി: ഇസ്ലാമിക് പ്രീപ്രൈമറി പഠനമായ അല്‍ബിര്‍റ് സംവിധാനം കാലത്തിന്റെ ആവശ്യമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കണമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. തളീക്കര അലിഫ് സ്പെയ്സ് അല്‍ബിര്‍റ് ഇസ്ലാമിക് പ്രി സ്കൂളില്‍ നടന്ന സി സോണ്‍ കിഡ്സ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇളം പ്രായത്തില്‍ തന്നെ തീര്‍ത്തും ഇസ്ലാമിക സംസ്കാരത്തിലൂന്നിയ പഠനമായതിനാല്‍ വരുംകാലയളവില്‍ സമൂഹത്തില്‍ വലിയ മാറ്റത്തിന് ഇത് വഴിയൊരുക്കും. കേവലം മനഃപാഠ പഠനത്തിനപ്പുറത്ത് വ്യക്തിത്വ വികാസ പരിശീലനവും കുടുംബ ബന്ധങ്ങളോടുള്ള പ്രതിബദ്ധതയും അല്‍ബിര്‍റിലെ ശാസ്ത്രീയ പഠനത്തിലൂടെ സാധ്യമാകുന്നുവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ടി.വി.സി അബ്ദുസ്സമദ് ഫൈസി പതാക ഉയര്‍ത്തി. സ്വാഗതസംഘം ചെയര്മാന് വി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷനായി. ശന്‍സ ഫാത്തിമ ഖിറാഅത്ത് പാരായണം നടത്തി. സുവനീര്‍ പ്രകാശനം വി.പി അബ്ദുറഹ്മാന് ഹാജിക്ക് നല്കി അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സയ്യിദ് അലി തങ്ങള്‍ പാലേരി, മൊയ്തു മാസ്റ്റര്‍ വാണിമേല്‍, ഹാജി. കെ.എ പൊറോറ, പി.കെ കുഞ്ഞമ്മദ്, ഇ. അബ്ദുല്‍ അസീസ് മാസ്റ്റര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍, ഉമര്‍ മൊലവി വയനാട്, ജി.എസ് അബ്ദുല്ല ഹാജി, പി.കെ ഹമീദ്, അബ്ദുസ്സലാം റഹ്മാനി, സി.കെ അന്ത്രു, ഇസ്മാഈല്‍ ദാരിമി വെള്ളമുണ്ട, പി.പി അബ്ദുറഹിമാന് ഹാജി, സി.കെ പോക്കര്, യു.കെ അബ്ദുല്‍ ഹമീദ് ഹാജി, അന്‍വര്‍ അടുക്കത്ത്, പി.കെ നവാസ് സംസാരിച്ചു.