2017 February 23 Thursday
അല്‍പജ്ഞാനം അപകടമാണെങ്കില്‍ അപകടരഹിതമാകാന്‍ മാത്രം അറിവുള്ളവന്‍ എവിടെയാണുള്ളത്.
ഹക്‌സലി

ഇസ്‌ലാമിക് ജില്ലാ കലാമേള ഏപ്രില്‍ ഒന്നുമുതല്‍

 

കണ്ണൂര്‍: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തുന്ന ഇസ്‌ലാമിക് കലാമേളയുടെ ജില്ലാ മത്സരങ്ങള്‍ ഏപ്രില്‍ 1,2,3 തിയതികളില്‍ പുതിയങ്ങാടി പാലക്കോട് ഖിദ്മത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. ഇരിക്കൂര്‍ കമാലിയ്യയില്‍ ചേര്‍ന്ന റെയ്ഞ്ച് സെക്രട്ടറിമാരുടെയും എക്‌സിക്യൂട്ടീവിന്റയും യോഗം മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കെ.സി മൊയ്തു മൗലവി അധ്യക്ഷനായി. അബ്ദുസമദ് മുട്ടം വിഷയാവതരണം നടത്തി. സലാം ഇരിക്കൂര്‍, ഷുക്കൂര്‍ ഫൈസി, ലത്തീഫ് എടവച്ചാല്‍, കെ.സി മുഹമ്മദ് മുസ്‌ലിയാര്‍, നവാസ് ദാരിമി, ഷമീര്‍ അസ്ഹരി, സിദ്ദീഖ് ഫൈസി, അബ്ദുറഹ്മാന്‍ മിസ്ബാഹി, ജലീല്‍ ഹസനി സംസാരിച്ചു. ജില്ലാ കലാമേള സമിതി ചെയര്‍മാനായി മാതമംഗലം റെയ്ഞ്ചിലെ ബഷീര്‍ പുളിങ്ങോത്തിനെയും കണ്‍വീനറായി അബ്ദുല്‍ സലാം പെരുമളാബാദിനെയും തിരഞ്ഞെടുത്തു.