2018 September 18 Tuesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇസ്‌റാഈല്‍ വെടിവയ്പില്‍ പരുക്കേറ്റ കൗമാരക്കാരന്‍ കൊല്ലപ്പെട്ടു

ഗസ്സ: ഇസ്‌റാഈല്‍ വെടിവയ്പില്‍ പരുക്കേറ്റ ഫലസ്തീന്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. ഗസ്സയിലെ റഫയില്‍ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ സൈന്യത്തിന്റെ വെടിയേറ്റ അഹമ്മദ് അബു തയൂര്‍ (17) ആണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.പ്രതിഷേധത്തില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 210 പേര്‍ക്ക് പരുക്കേറ്റിരുന്നു. സൈന്യത്തിന്റെ വെടിവയ്പില്‍ കഴിഞ്ഞ ദിവസം ബിലാല്‍ മുസ്തഫ ഖഫജ(17) കൊല്ലപ്പെട്ടിരുന്നു.
ഇസ്‌റാഈല്‍ അധിനിവേഷത്തിനെതിരേ മാര്‍ച്ച് 30 മുതല്‍ ആരംഭിച്ച പ്രതിഷേധത്തില്‍ ഇതുവരെ 168 പേര്‍ കൊല്ലപ്പെട്ടു. 18000 പേര്‍ക്ക് പരുക്കേറ്റു. 1948ല്‍ മുതല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഗസ്സ അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.