2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇസ്‌റാഈലിന്റെ യുദ്ധവിമാനം സിറിയ തകര്‍ത്തിട്ടു; അങ്ങനെയൊന്നു നടന്നില്ലെന്ന് നെതന്യാഹു

ഡമസ്‌കസ്: മിസൈല്‍ പ്രതിരോധവാഹിനി ഉപയോഗിച്ച് ഇസ്‌റാഈലിന്റെ യുദ്ധവിമാനം സിറിയ തകര്‍ത്തിട്ടു. സിറിയയുടെ പുരാതന നഗരമായ പാല്‍മിറ ലക്ഷ്യമിട്ടെത്തിയ പോര്‍വിമാനത്തെയാണ് സിറിയ പ്രതിരോധിച്ചത്. എന്നാല്‍ അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന നിലപാടിലാണ് ഇസ്‌റാഈല്‍.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. സിറിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നാലു യുദ്ധ വിമാനങ്ങളാണ് ഇസ്‌റാഈലില്‍ നിന്നു വന്നത്. തങ്ങളുടെ ആകാശപരിധിയിലെത്തിയപ്പോള്‍ അതിലൊരു വിമാനത്തെ തകര്‍ത്തിട്ടതായി സിറിയന്‍ സൈന്യം വ്യക്തമാക്കി.

എന്നാല്‍ ഇക്കാര്യം നിഷേധിച്ചു കൊണ്ട് ഇസ്‌റാഈല്‍ സൈന്യവും സര്‍ക്കാരും രംഗത്തെത്തി. ഇത് എങ്ങനെ സംഭവിക്കാനാണെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചോദിക്കുന്നത്. സിറിയയുടെ പ്രതിരോധ മിസൈല്‍ കാണാതായിട്ടുണ്ടാവാമെന്നാണ് ഇസ്‌റാഈല്‍ സൈനിക കേന്ദ്ര പറയുന്നത്.

ആറു വര്‍ഷത്തിനുശേഷം സിറിയന്‍ യുദ്ധത്തില്‍ ചെറിയൊരു ആശ്വാസമുണ്ടായപ്പോള്‍ വീണ്ടുമൊരു കലഹം ലക്ഷ്യമിട്ടാണ് ഇസ്‌റാഈല്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സിറിയ ആരോപിക്കുന്നത്. ഇസ്‌റാഈലിന്റെ വ്യോമാക്രമണങ്ങള്‍ ഐ.എസിനെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്നും സിറിയ ആരോപിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.