2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഇസ്താംബൂള്‍ സ്‌ഫോടനം; കുര്‍ദുകള്‍ ഉത്തരവാദിത്വം ഏറ്റെടുത്തു

അങ്കാറ: തുര്‍ക്കി നഗരമായ ഇസ്താംബൂളില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം കുര്‍ദുകള്‍ ഏറ്റെടുത്തു. പൊലിസ് ബസിനുനേരെയുണ്ടായ ആക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പി.കെ.കെ)യില്‍ നിന്ന് പുറത്തുപോയവര്‍ രൂപീകരിച്ച ടി.എ.കെ എന്ന സംഘടനയാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. കുര്‍ദുകള്‍ക്ക് ആഭിമുഖ്യമുള്ള തെക്കുകിഴക്കന്‍ മേഖലയില്‍ സൈന്യം നടത്തുന്ന ആക്രമണത്തിനുള്ള പ്രതികാരമാണ് ചാവേര്‍ ആക്രമണമെന്ന് സംഘടന വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.
അതേസമയം, ആക്രമണം നടത്തിയത് കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിതന്നെയാണെന്ന നിലപാടിലാണ് തുര്‍ക്കി. ഇതിന്റെ മറ്റൊരു പേരു മാത്രമാണ് ടി.എ.കെയെന്നും തുര്‍ക്കി അധികൃതര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.