2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഇസ്താംബൂളില്‍ പുതുവത്സരാഘോഷത്തിനിടെ ആക്രമണം: 35 മരണം

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ പുതുവത്സരാഘോഷത്തിനിടെ നടന്ന തീവ്രവാദി ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലധികം പേര്‍ക്ക് പരുക്കുണ്ട്. ഇസ്താംബൂളിലെ ബെസിക്കേറ്റിയസ് നഗരത്തിലെ റൈന നിശാക്ലബ്ബിലായിരുന്നു ആക്രമണം. സാന്താക്ലോസിന്റെ വേഷത്തിലെത്തിയ ആക്രമി ക്ലബ്ബില്‍ തടിച്ചുകൂടിയ ആള്‍കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

നൂറിലധികം പേരാണ് പുതുവത്സരാഘോഷത്തിനായി ക്ലബ്ബില്‍ തടിച്ചുകൂടിയിരിന്നത്. കനത്ത സുരക്ഷയാണ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തുര്‍ക്കിയില്‍ ഒരുക്കിയിരുന്നത്. വെടിയുതിര്‍ത്തതിനെത്തുടുര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ ചിതറിയോടി. കെട്ടിടത്തില്‍ നിന്ന് ചാടുന്നതിനിടെയാണ് പലര്‍ക്കും പരുക്ക് പറ്റിയത്. ആക്രമണത്തിന്റെ പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News