2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

ഇസാഫ് ബാങ്കില്‍ 3,000 ഒഴിവുകള്‍

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ വിവിധ തസ്തികകളിലായി 3,000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 ഏപ്രില്‍ 30ന് 21നും 40നും മധ്യേയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. മുന്‍പരിചയമുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
മറ്റു ബാങ്കുകളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം.
ഒഴിവുകള്‍:
ബ്രാഞ്ച് ഹെഡ്- 220
യോഗ്യത: ബിരുദം, പിജി. ബാങ്കിങ്ങില്‍ ബ്രാഞ്ച് ഹെഡ് ആയി എട്ടു വര്‍ഷത്തെ പരിചയം
അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡ്-220
യോഗ്യത: ബിരുദം, പിജി. ബാങ്കിങ്ങില്‍ അസിസ്റ്റന്റ് ബ്രാഞ്ച് ഹെഡായി അഞ്ചു വര്‍ഷത്തെ പരിചയം
സെയില്‍സ് ഓഫിസര്‍-1,500
യോഗ്യത: ബിരുദം, പിജി. ബാങ്കിങ്, ധനകാര്യ, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ മൂന്നു വര്‍ഷത്തെ സെയില്‍സ് പരിചയം. മാര്‍ക്കറ്റിങ്, സെയില്‍സ് അഭിരുചി നിര്‍ബന്ധം
റിലേഷന്‍ഷിപ്പ് ഓഫിസര്‍-400
ബിരുദം, പിജി. ബാങ്കിങ്, ധനകാര്യ, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ രണ്ടു വര്‍ഷം സെയില്‍സ് പരിചയം.
ക്രെഡിറ്റ് ഓഫിസര്‍-100
യോഗ്യത: ബിരുദം. ക്രെഡിറ്റ് അപ്രൈസല്‍ മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം
സെയില്‍സ് ഓഫിസര്‍, ട്രെയിനി-560
യോഗ്യത: ബിരുദാനന്തര ബിരുദം. മുന്‍പരിചയം ആവശ്യമില്ല. ബിരുദവും ബാങ്കിങ്, ധനകാര്യ, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ഒരു വര്‍ഷത്തെ സെയില്‍സ് പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ക്കറ്റിങ്, സെയില്‍സ് അഭിരുചി നിര്‍ബന്ധം.
അപേക്ഷിക്കാവുന്ന അവസാന തിയതി: മെയ് 21.
വെബ്‌സൈറ്റ്: ംംം.ലമെളയമിസ.രീാ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.