2018 June 15 Friday
ചിന്തയുടെ വെളിപാടാണ് മനുഷ്യനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്.
-എമേഴ്‌സണ്‍

ഇല്ലാത്ത കോഴ്‌സില്‍ പ്രവേശനം നേടുന്നവര്‍

ജോഷി ബി. ജോണ്‍ മണപ്പള്ളി കൊല്ലം

യൂനിവേഴ്‌സിറ്റികളിലോ കോളെജുകളിലോ അല്ലാതെ കേരളത്തില്‍ ഒട്ടേറെ സ്ഥാപനങ്ങളില്‍ ബി.ബി.എ ഏവിയേഷന്‍ എന്ന പേരിലുള്ള കോഴ്‌സ് നടത്തുന്നതായി പരസ്യങ്ങള്‍ കണ്ട് ധാരാളം കുട്ടികള്‍ വിലയ ഫീസ് നല്‍കി അതിനു ചേരുന്നുണ്ട്. എന്നാല്‍, ബി.ബി.എ ഏവിയേഷന്‍ എന്ന പേരില്‍ കേരളത്തില്‍ കോഴ്‌സ് ഇല്ല. ഉത്തരേന്ത്യയിലെ സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ ബി.ബി.എ ബിരുദമാണ് കോഴ്‌സ്. ഇത് വീട്ടിലിരുന്ന് തപാലില്‍ പഠിക്കാനും സാധിക്കും.
അതിന്റെയൊപ്പം, എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട ഏതെങ്കിലും ആറുമാസ ഡിപ്ലോമയുടെ സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കുന്നു. രണ്ടും ചേരുമ്പോള്‍ ബി.ബി.എ ഏവിയേഷന്‍ ആകുമത്രെ. സമാനമാണ് ബി.കോം ഏവിയേഷനും.
ജോലി കിട്ടുമെങ്കില്‍ ഏതു കോഴ്‌സും നല്ലതു തന്നെ. പക്ഷേ ഇതു രണ്ടു വ്യത്യസ്ത കോഴ്‌സുകളാണെന്ന് അറിഞ്ഞിരിക്കണം എന്നു മാത്രം. ആ യൂനിവേഴ്‌സിറ്റികളുടെ സര്‍ട്ടിഫിക്കറ്റ് അംഗീകൃതമാണെങ്കില്‍ തുടര്‍പഠനവും സാധ്യമാകും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.