2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ഇലക്ട്രിക് കാറുമായി മാരുതി

ഇന്ത്യയിലെ ജനപ്രിയ വാഹന ബ്രാന്റാണ് മാരുതി സുസുക്കി. ഇപ്പോഴിതാ മാരുതിയുടെ ഇലക്ട്രിക് കാര്‍ 2020 ഓടെ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ഇലക്ട്രിക് കാര്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് ടൊയോട്ടയും മാരുതിയും കഴിഞ്ഞ മാസം ധാരണയിലെത്തിയിരുന്നു. ഇരുകമ്പനികളും ചേര്‍ന്ന് പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകള്‍ മാരുതിയുടെ ഡീലര്‍ഷിപ്പില്‍ വിറ്റഴിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

2030 ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സുസുക്കിയും ടൊയോട്ടയും ചേര്‍ന്നുള്ള കൂട്ടുകെട്ട് മാരുതിയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഇരു കമ്പനികളും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുവാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സാങ്കേതികവിദ്യയില്‍ മാരുതി കാര്യമായ പുരോഗതിയൊന്നും വരുത്തിയിട്ടില്ല, അതുകൊണ്ടു തന്നെ ടൊയോട്ടയുമായുള്ള കൂട്ടുകെട്ട് മാരുതിയ്ക്ക് തുണയാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.