2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ഇറ്റാലിയന്‍ കപ്പ്: മൊറാറ്റയുടെ ഗോളില്‍ യുവന്റസ്

റോമ: ഇറ്റാലിയന്‍ കപ്പ് ഫൈനലില്‍ എ.സി മിലാനെ എതിരില്ലാത്ത ഒരു ഗോളിന ്പരാജയപ്പെടുത്തി യുവന്റസ് ജേതാക്കളായി. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍ രഹിത സമനില പാലിച്ചതിനാല്‍ അധിക സമയത്താണ് യുവന്റസ് വിജയിച്ചത്.
ആല്‍വാരോ മൊറാറ്റയുടെ തകര്‍പ്പന്‍ ഗോളിന്റെ മികവിലാണ് യുവന്റസിനെ കിരീട നേട്ടം. 110ാം മിനുട്ടിലാണ് പകരക്കാരനായിറങ്ങിയ മൊറാറ്റ ടീമിനായി വല ചലിപ്പിച്ചത്.
യുവന്റസിന്റെ തുടര്‍ച്ചയായ രണ്ടാം ഇറ്റാലിയന്‍ കപ്പ് നേട്ടം കൂടിയാണിത്. ജയത്തോടെ ചരിത്രത്തിലിടം പിടിക്കാനും യുവന്റസിന് സാധിച്ചു. തുടര്‍ച്ചായ രണ്ടു സീസണുകളില്‍ സീരി എ കിരീടവും ഇറ്റാലിയന്‍ കപ്പും നേടുന്ന ഏക ടീമെന്ന ഖ്യാതിയാണ് ടീമിനെ തേടിയെത്തിയിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.