2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇറ്റലി: 36 വര്‍ഷത്തിനിടെ ശക്തിയേറിയ ഭൂകമ്പം

റോം: 36 വര്‍ഷത്തിനിടെ ഇറ്റലിയിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂകമ്പമാണ് ഇന്നലെയുണ്ടായത്. ആറാം നൂറ്റാണ്ടാറ്റിലെ ചര്‍ച്ചുകള്‍ ഉള്‍പ്പെടെ ഭൂകമ്പത്തില്‍ നിലംപൊത്തി. പ്രാദേശിക സമയം രാവിലെ 7.40 നാണ് ഭൂകമ്പമുണ്ടായത്. കടുത്ത നാശനഷ്ടമുണ്ടാക്കിയ ഭൂകമ്പമുണ്ടായ നോര്‍സിയ പര്‍വത മേഖലയാണ്. റോമില്‍ നിന്ന് 300 കി.മി അകലെയാണ് ഈ പ്രദേശം. യു.എസ് ജിയോളജിക്കല്‍ സര്‍വേ 6.6 ഉം ഇറ്റാലിയന്‍ അധികൃതര്‍ 6.5 ഉം ആണ് തീവ്രത രേഖപ്പെടുത്തിയത്.
1980 ലാണ് ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പമുണ്ടായത്. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 3,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.
14ാം നൂറ്റാണ്ടില്‍ നിര്‍മിച്ച സെന്റ് ബെനഡിക്ട് ബസിലിക്ക ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നു. സെന്റ് ബെനഡിക്ടിന്റെ ജന്മദേശമാണ് ഇവിടം. ഓരോ വര്‍ഷവും അരലക്ഷം തീര്‍ഥാടകരാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയിരുന്നത്.
കഴിഞ്ഞ ആഴ്ചയും ഈ പള്ളി ഇറ്റാലിയന്‍ സാംസ്്കാരിക മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അറ്റകുറ്റപ്പണിക്ക് നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് പള്ളി തകര്‍ന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.