2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

ഇറ്റലിയോടു തോറ്റ് സ്‌പെയിന്‍ പുറത്ത്

ഇറ്റലി- ജര്‍മനി ക്വാര്‍ട്ടര്‍

പാരിസ്: യൂറോ കപ്പില്‍ കരുത്തന്‍മാര്‍ നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിനിനെ വീഴ്ത്തി ഇറ്റലി ക്വാര്‍ട്ടറിലെത്തി. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ പട വിജയം പിടിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ ചെല്ലിനിയും അവസാന നിമിഷത്തില്‍ പെല്ലെയും ഇറ്റലിക്കായി വല ചലിപ്പിച്ചു. കളിയില്‍ പന്ത് കൈവശം വച്ചത് സ്‌പെയിനായിരുന്നെങ്കിലും കടുത്ത പ്രതിരോധം തീര്‍ത്ത് ഇറ്റലി സ്‌പെയിനിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. കളിയുടെ 33ാം മിനുട്ടിലാണ് ഇറ്റലി അക്കൗണ്ട് തുറന്നത്. എഡര്‍ ഗോള്‍ ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തപ്പോള്‍ സ്പാനിഷ് ഗോളി ഡി ജിയ അതു തടുത്തു. റീബൗണ്ട് ചെയ്ത പന്ത് ചെല്ലിനി ഗോളാക്കി മാറ്റി. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ള കൗണ്ടര്‍ അറ്റാക്കിലൂടെയാണ് പെല്ലെ വല ചലിപ്പിച്ചത്. ഇറ്റലിയോടു തോറ്റ സ്‌പെയിന്‍ യൂറോയില്‍ നിന്നു പുറത്തായി. 2008ലും 2012ലും ചാംപ്യന്‍മാരായി അപരാജിതരായി നിന്ന സ്പാനിഷ് പട എട്ടു വര്‍ഷത്തിനു ശേഷം യൂറോ ട്രോഫി കൈമാറുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.