2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ഇറ്റലിയില്‍ റണ്‍വേയും മറികടന്ന് വിമാനം റോഡിലിറങ്ങി

മിലാന്‍: റണ്‍വേയിലിറങ്ങേണ്ടിയിരുന്ന വിമാനം നിയന്ത്രണം വിട്ട് റോഡില്‍ ഇടിച്ചിറക്കി. ഇറ്റലിയിലെ ബെര്‍ഗാമോ വിമാനത്താവളത്തിനു സമീപത്തെ റോഡിലാണ് വേലി തകര്‍ത്ത് ഡിഎച്ച്എല്‍ കൊറിയറിന്റെ ചരക്ക് വിമാനം ആകസ്മികമായി ലാന്‍ഡ് ചെയ്തത്.

സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. സംഭവത്തെത്തുടര്‍ന്ന് രണ്ടരമണിക്കൂറോളം വിമാനത്താവളം അടച്ചിടുകയും ട്രാഫിക് തടസ്സപ്പെടുകയും ചെയ്തു. വിമാനം പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് നീക്കിയത്.

വിമാനത്തിന്റെ നിയന്ത്രണം വിടാനുള്ള കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണ്. അതേസമയം വിമാനത്തിലെ ജീവനക്കാരെല്ലാവരും സുരക്ഷിതരാണ്. സംഭവ സമയത്ത് റോഡിലൂടെ വാഹനങ്ങളൊന്നും കടന്നു പോകാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.