2018 June 24 Sunday
വിശുദ്ധ ഖുര്‍ആന്‍ ഞാന്‍ പരിശോധിച്ചു. അതില്‍ കുഫ്ര്‍ കഴിഞ്ഞാല്‍ പലിശയോളം പാപമുള്ളതായി മറ്റൊന്നും ഞാന്‍ കണ്ടിട്ടില്ല.
ഇമാം മാലിക് (റ)

ഇറാന്‍ – പോര്‍ച്ചുഗല്‍ സ്‌പെയിന്‍ – മൊറോക്കോ

 

മോര്‍ഡോവിയ അരീന: ഗ്രൂപ്പ് ബിയിലെ ഇന്നത്തെ പോരാട്ടങ്ങള്‍ കടുക്കുമെന്നതില്‍ സംശയമില്ല. ഇറാന്‍ പോര്‍ച്ചുഗലിനെയും സ്‌പെയിന്‍ മൊറോക്കോയെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് രണ്ട് മത്സരങ്ങളും അരങ്ങേറുക. ഗ്രൂപ്പ് ബിയില്‍ നിന്ന് ഇതുവരെ ആരും പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയിട്ടില്ല. പോയിന്റ് പട്ടികയില്‍ നാല് പോയിന്റുള്ള പോര്‍ച്ചുഗലിനും സ്‌പെയിനിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. മൂന്ന് പോയിന്റുള്ള ഇറാനും പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയാല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാം. ആദ്യ മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ സ്‌പെയിനിനെ 3-3 സമനിലയില്‍ തളച്ച പോര്‍ച്ചുഗല്‍ കഴിഞ്ഞ മത്സരത്തില്‍ മൊറോക്കോക്ക് മുന്നില്‍ വിയര്‍ത്തെങ്കിലും ഒരു ഗോളിന് വിജയിച്ചു. റൊണാള്‍ഡോ തന്നെയായിരുന്നും സ്‌കോറര്‍. ആദ്യ മത്സരത്തില്‍ മൊറോക്കോയെ സെല്‍ഫ് ഗോളില്‍ പരാജയപ്പെടുത്തിയ ഇറാന്‍ കഴിഞ്ഞ മത്സരത്തില്‍ സ്‌പെയിനിനെ വിറപ്പിച്ചെങ്കിലും ഒരു ഗോളിന് പരാജയപ്പെട്ടു. പോര്‍ച്ചുഗലിന് ഇന്നത്തെ മത്സരം വിജയിക്കണം. മികച്ച ഫോമിലുള്ള റൊണാള്‍ഡോയെ ബ്ലോക്ക് ചെയ്യുകയായിരിക്കും ഇറാന്റെ തന്ത്രം.
പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയില്ലെലും മൊറോക്കോ വമ്പന്മാരെ വിറപ്പാച്ചാണ് മടങ്ങുന്നത്. ഇന്ന് മൊറോക്കോയെ നേരിടുന്ന സ്‌പെയിനും പേടിക്കണം. മികച്ച പാസിങ്ങുകളുമായി കളംനിറഞ്ഞ് കളിക്കുന്ന സ്‌പെയിന്‍ ഗോളടിക്കുന്നതില്‍ കാണിക്കുന്ന പിശുക്ക് അവര്‍ക്ക് വിലങ്ങുതടിയാവാന്‍ സാധ്യതയുണ്ട്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.