2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഇറാന്‍ ഉപരോധം: വിധിപറയാന്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്ന് യു.എസ്

 

ഹേഗ്: ഇറാനു നേരെയുള്ള ഉപരോധത്തില്‍ വിധിപറയാന്‍ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്ന് അമേരിക്ക. ഹേഗിലെ രാജ്യാന്തര കോടതിയില്‍ യു.എസ് അഭിഭാഷകന്‍ ജെന്നിഫര്‍ ന്യൂസ്റ്റഡ് വ്യക്തമാക്കിയതാണ് ഇക്കാര്യം.
തങ്ങള്‍ക്കെതിരായ യു.എസ് ഉപരോധം തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇറാന്‍ രാജ്യാന്തര കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇറാനുമായുള്ള ബഹുരാഷ്ട്ര ആണവ കരാറില്‍നിന്നു പിന്‍വാങ്ങി ഉപരോധം പുനസ്ഥാപിച്ച നടപടിയിലൂടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 1955ലെ കരാര്‍ ലംഘനമാണു നടത്തിയിരിക്കുന്നതെന്നാണ് ഇറാന്റെ വാദം. എന്നാല്‍, ഇറാന്റെ വാദം കേള്‍ക്കാനുള്ള അധികാരം പോലും പ്രഥമദൃഷ്ട്യാ കോടതിക്കില്ലെന്ന് യു.എസ് അഭിഭാഷകന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.