2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഇറാന്‍ അമേരിക്കിയില്‍ നിന്ന് 80 ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നു

തെഹ്‌റാന്‍: അമേരിക്കന്‍ വ്യോമയാന നിര്‍മാതാക്കളായ ബോയിങ്ങുമായി പുതിയ 80 വിമാനങ്ങള്‍ വാങ്ങാന്‍ കരാറിലേര്‍പ്പെട്ടതായി ഇറാന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. 1979ലെ ഇറാന്‍ വിപ്ലവത്തിനു ശേഷം ഇറാന്‍ അമേരിക്കയുമായി നടത്തുന്ന ഏറ്റവും വലിയ കരാറാണിത്.
പത്തു വര്‍ഷത്തെ കാലാവധിയുള്ള കരാര്‍ പ്രകാരം 50 ബോയിങ് 737 വിമാനവും 30 ബോയിങ് 777 വിമാനവും അമേരിക്ക ഇറാനു നല്‍കും. 16.6 ബില്യന്‍ ഡോളറാണു കരാര്‍ തുക. കഴിഞ്ഞ മാസം ഇറാനു നേരെയുള്ള ഉപരോധം അമേരിക്കന്‍ സെനറ്റ് പത്തുവര്‍ഷത്തേക്കു കൂടി നീട്ടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News