2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഇറാനുമേല്‍ ഉപരോധം: ഇന്ത്യക്ക് സഊദി കൂടുതല്‍ എണ്ണ നല്‍കും

 

ന്യൂഡല്‍ഹി: ഇറാനുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചതിനു പിന്നാലെ ഇന്ത്യക്ക് കൂടുതല്‍ അസംസ്‌കൃത എണ്ണ നല്‍കാന്‍ സഊദി തയാറായേക്കും. എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഊദിയോട് നേരത്തെ തന്നെ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ളതിന് പുറമെ 40 ലക്ഷം ബാരല്‍ അസംകൃത എണ്ണ സഊദി നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഉല്‍പാദക രാജ്യമാണ് സഊദി. ചൈന കഴിഞ്ഞാല്‍ ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അടുത്ത മാസം നാലുമുതലാണ് ഇറാനുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടുള്ളത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.