2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

ഇറാനില്‍ തുര്‍ക്കി ജെറ്റ് വിമാനം തകര്‍ന്ന് 11 മരണം

മരിച്ചവരില്‍ ശതകോടീശ്വരന്റെ മകളും

 

തെഹ്‌റാന്‍: ഇറാനില്‍ സ്വകാര്യ തുര്‍ക്കി ജെറ്റ് വിമാനം തകര്‍ന്ന് 11 മരണം. യു.എ.ഇയിലെ ഷാര്‍ജയില്‍നിന്ന് ഇസ്താംബൂളിലേക്കു തിരിച്ച വിമാനമാണ് സഗ്രോസ് പര്‍വതനിരയില്‍ തകര്‍ന്നുവീണത്. തുര്‍ക്കിയിലെ ശതകോടീശ്വരന്‍ ഹുസൈന്‍ ബസാറന്റെ മകള്‍ മിന ബസാറനും മരിച്ചവരില്‍ ഉള്‍പ്പെടും.
28കാരിയായ മിനയുടെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായി ഷാര്‍ജയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സംഘം. ഇവിടെ സ്ത്രീകള്‍ക്കായി പ്രത്യേകം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ മിനക്കൊപ്പം തിരിച്ച സുഹൃത്തുക്കളാണ് മരിച്ച ബാക്കിയുള്ളവര്‍.
വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണു കരുതുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.