2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ഇറച്ചിമാലിന്യം ഭക്ഷിച്ച പക്ഷികളും നായകളും ചത്തനിലയില്‍

പാലക്കാട്: നഗരസഭയുടെ കീഴില്‍ പുതുപള്ളിത്തെരുവ് മുനവ്വര്‍ നഗറിലെ അനധികൃതമായിപ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കടുത്തു വിഷം കലര്‍ത്തിവെച്ച ഇറച്ചി തിന്ന കാക്കകളും,പട്ടികളും,പരുന്തുംതല്‍ക്ഷണം ചത്ത് വീണു. ഇന്നലെ പുലര്‍ച്ചെയാണ് റോഡില്‍ വിഷം കലര്‍ന്ന ബീഫ് വെച്ചിരുന്നതത്രെ. ഇതു തിന്ന ഇരുപതോളം കാക്കകളും, രണ്ടു പട്ടികളും, ഒരുപരുന്തും സംഭവ സ്ഥലത്തു തന്നെ കുഴഞ്ഞു വീണു ചത്തുകിടക്കുന്നത് രാവിലെയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുന്‍സിപ്പല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മണിക്കണ്ണന്‍ ,ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍മാരായ ബാബു ലൂയിസ് ,റിയാസുല്‍റഹ്്്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധന നടത്തി. നായയുടെയുടെയും,കാക്കയുടെയും, പരുന്തിന്റെയും അവശിഷ്ടങ്ങള്‍ പരിശോധനക്കായി ശേഖരിച്ചു ലാബിലേക്കയച്ചു. തുടര്‍ന്ന് മുനവ്വര്‍ നഗറിലെ ആറ് അനധികൃത അറവുകേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍വെച്ചു. ഇവിടെ നിന്നും നഗരത്തിലെ ഹോട്ടലുകളിലേക്കും, വീടുകളിലേക്കും വാങ്ങിച്ചു കൊണ്ട് പോയ ബീഫ് നിരോധിച്ചു.
അറവുശാലകളില്‍ എത്തുന്ന പട്ടികളുടെയും,കാക്കകളുടെയും ശല്യം ഒഴിവാക്കാന്‍ വേണ്ടി കച്ചവടക്കാരിലാരോ ബീഫില്‍ വിഷം ചേര്‍ത്തുവെച്ചതാവാം മരണകാരണമെന്ന് സംശയിക്കുന്നു. നഗരത്തിലെ മറ്റു പല സ്ഥലങ്ങളിലും അനധികൃത അറവു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.