2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണുകള്‍ക്ക് അധിക നികുതി ചുമത്തിയേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണുകള്‍ക്ക് ജി.എസ്.ടിയില്‍ അധിക നികുതി ചുമത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. തദ്ദേശീയ മൊബൈല്‍ ഫോണ്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കാരണമെന്നാണ് വിവരം.
അധിക നികുതി ഈടാക്കുന്നതോടെ ലോകനിലവാരത്തിലുള്ള ആപ്പിള്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ നിര്‍മാണം നടത്താന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യം ഉണ്ടാകും.
അധിക നികുതി ഏര്‍പ്പടുത്തിയാല്‍ ഫോണുകളുടെ വില 10 ശതമാനം മുതല്‍ 15 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ട്. ഇത് വിപണന രംഗത്ത് ഇറക്കുമതി മൊബൈല്‍ ഫോണുകള്‍ക്ക് വലിയ തിരിച്ചടിയായിരിക്കും ഉണ്ടാക്കുക.
ഇറക്കുമതി മൊബൈല്‍ ഫോണുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്ര ഐ.ടി മന്ത്രാലയം ടെലികോം, ധനകാര്യ വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.
ഇന്ത്യയില്‍ വില്‍ക്കുന്ന മൊബൈല്‍ ഫോണുകളില്‍ 30 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. ചൈനയാണ് ഇന്ത്യന്‍ വിപണയില്‍ കുത്തക നേടിയിട്ടുള്ളത്. ഇതിനിടയില്‍ ബംഗളൂരു കേന്ദ്രീകരിച്ച് മൊബൈല്‍ അസംബ്ലിങ് യൂനിറ്റ് തുടങ്ങാന്‍ ആപ്പിള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.