2018 February 17 Saturday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

ഇരുണ്ട ദ്രവ്യത്തെ കുറിച്ച് പഠിക്കാം

45 വര്‍ഷം മുന്‍പ് അമേരിക്ക നിര്‍മിച്ച ടെലിസ്‌കോപ്പിലൂടെ ഇരുണ്ട ദ്രവ്യത്തിന്റെ നീഗൂഢത മനസിലാക്കാനൊരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍. പ്രപഞ്ചത്തിന്റെ വേഗത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഇരുണ്ട ദ്രവ്യം.

നാല് മീറ്റര്‍ നീളമുള്ള നിക്കോളാസ് യു മയാള്‍ ടെലസ്‌ക്കോപ്പ് 14 നിലകളിലായാണ് സ്ഥാപിച്ചിട്ടുള്ളത്. 500 മില്ലിമീറ്റര്‍ ഉയരത്തിലാണ് ഇതുള്ളത്. തിങ്കളാഴ്ച്ചയാണ് ഡാര്‍ക്ക് എന്‍ര്‍ജി സ്‌പെക്ട്രാപിക് ഇന്‍സ്ട്രിമെന്റ് (ഡി.ഇ.എസ്.ഐ) സ്ഥാപിച്ചത്.

1970കളിലെ ഏറ്റവും വലിയ ലോകരഹസ്യങ്ങളിലൊന്നായിരുന്നു ഇരുണ്ട ദ്രവ്യം. ഇത് നിഗൂഢത നിറഞ്ഞതും നിരീക്ഷിക്കാത്ത ഭാഗവുമായിരുന്നു. എന്നാല്‍ പ്രപഞ്ചത്തിലുടനീളമുള്ള പദാര്‍ഥങ്ങളുടെ അഞ്ചിരട്ടിയാണ് ഇതെന്ന് ശാസ്ത്രജ്ഞനര്‍ കണ്ടെത്തിയിരിക്കുന്നത്.
ഡി.ഇ.എസ്.ഐ നിന്ന് ലഭിക്കുന്ന തെളിവുകള്‍ പ്രപഞ്ചത്തിന്റെ വികസനത്തെക്കുറിച്ചും ഗുരുത്വാകര്‍ഷണത്തെക്കുറിച്ചും പ്രപഞ്ചത്തിന്റെ നിര്‍ണായക ഘട്ടങ്ങളെക്കുറിച്ചും മനസിലാക്കാന്‍ സാധിക്കും.

ഇതുവരെ വിവരങ്ങള്‍ ലഭിക്കാതിരുന്ന ന്യൂട്ട്രോണുകളെ കുറിച്ചും ചെറുകണങ്ങളെ കുറിച്ചും മനസിലാക്കാനും അവയുടെ അളവുകളെ നിര്‍ണയിക്കാനും ഇതിലൂടെ സാധിക്കും.
അദൃശ്യ പ്രപഞ്ചത്തിനെ കുറിച്ച് നാം പഠിക്കുന്നത് പ്രാഥമിക മാര്‍ഗങ്ങളിലൂടെയാണ്. ഇതിലൂടെയാണ് നക്ഷത്രകൂട്ടങ്ങളെ കുറിച്ച് പഠിക്കാന്‍ സാധിക്കുന്നതെന്നും ഹാര്‍ഡ്‌വാര്‍ഡ് യൂനിവേഴ്‌സിറ്റി വക്താവായ ഡാനിയല്‍ എയിസ്റ്റീന്‍ പറഞ്ഞു. ഡിഇഎസ്‌ഐയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രപഞ്ചഘടനാശാസ്ത്രത്തെ കുറിച്ച് മനസിലാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിഇഎസ്‌ഐയുടെ സഹായത്തോടെ ഒരേസമയം 5000 നക്ഷത്രങ്ങളുടെ ചലനവേഗതയെ നിരീക്ഷിക്കാന്‍ സാധിക്കുമെന്ന് ഫെര്‍മി നാഷണല്‍ അസലേറ്റര്‍ ലബോറട്ടറിയിലെ ഡിഎസ്‌ഐ ശാസ്ത്രജ്ഞനായ ബെന്നാ ഫ്‌ലൂടര്‍ പറഞ്ഞു. ഡിഇഎസ്‌ഐയിലൂടെ നിരീക്ഷിച്ചാല്‍ 11 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള പ്രപഞ്ചത്തെ ആഴത്തില്‍ പരിശോധിക്കാന്‍ സാധിക്കും. 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.