2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ഇരിട്ടി-വീരാജ്‌പേട്ട-ബംഗലൂരു റോഡ് അടച്ചു

ഇരിട്ടി: ഉരുള്‍പൊട്ടലില്‍ റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ കൂട്ടുപുഴ വഴി വീരാജ്‌പേട്ട-ബംഗലൂരു വാഹനഗതാഗതം പൂര്‍ണമായും നിലച്ചു. ചരക്കു വാഹനങ്ങളും യാത്രാ വാഹനങ്ങളും ഉള്‍പ്പെടെ ഇനിയൊരറിയിപ്പുണ്ടാകും വരെ ഇതുവഴി യാത്ര ചെയ്യുന്നത് അധികൃതര്‍ വിലക്കി.തലശ്ശേരി, കണ്ണൂര്‍ ഭാഗത്തു നിന്നും ഇരിട്ടി കൂട്ടുപുഴ വഴി ബംഗലൂരുവിലേക്ക് സര്‍വിസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങളും ചരക്കു വാഹനങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാനന്തവാടി വയനാടു വഴി സര്‍വിസ് നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.