2017 December 11 Monday
പെണ്‍കുട്ടിയോട് നീതി കാണിക്കുന്നവര്‍ സ്വര്‍ഗാവകാശിയാണ്
-മുഹമ്മദ് നബി (സ)

ഇരട്ട നേട്ടം സ്വന്തമാക്കി ഷാഫില്‍ മാഹിന്‍

കോഴിക്കോട്: ഐ.ഐ.ടി .ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ നാലാം റാങ്കും മെയിനില്‍ എട്ടാം റാങ്കും നേടി ഷാഫില്‍ മാഹിന്‍ ഇരട്ട നേട്ടം സ്വന്തമാക്കി. തിരൂര്‍ ബി.പി അങ്ങാടി ഡയറ്റിനു സമീപം ഫിര്‍ദൗസില്‍ തിരൂര്‍ പോളിടെക്‌നിക് കോളജിലെ അധ്യാപകനായ കെ.എ നിയാസിന്റെയും കാവനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ഷംജിതയുടെയും മകനാണ്.
എന്‍ട്രന്‍സ് പരിശീലനത്തിനായി രണ്ടുവര്‍ഷമായി കോഴിക്കോട്ടാണ് താമസം.

കോഴിക്കോട്ടെ റെയ്‌സ് പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. പ്ലസ് വണ്‍ മുതല്‍ ഈ പരീക്ഷക്കായി പരിശീലിക്കുന്നുണ്ട്. ദിവസവും ഏഴു മണിക്കൂറോളം പഠനത്തിനായി ചെലവഴിക്കും. ചിട്ടയായ പഠനമാണ് ഇത്തരം വിജയം നേടാന്‍ സഹായിച്ചതെന്ന് ഷാഫില്‍ പറഞ്ഞു. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗണിതം പഠിക്കാനാണ് താല്‍പ്പര്യം.

ഏറ്റവും ഇഷ്ട വിഷയം ഗണിതമാണെന്നും ഗണിത ശാസ്ത്രജ്ഞനാവുകയാണ് സ്വപ്നമെന്നും ഷാഫില്‍ പറഞ്ഞു. ഷാഫിലിന്റെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് റെയ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ദിലീപ് ഉണ്ണിക്കൃഷ്ണന്‍, മുഹമ്മദ് നസീര്‍, കെ.എം അഫ്‌സല്‍, എന്‍.എം രാജേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.