2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇരട്ടതലയുള്ള പാമ്പിനെ പിടികൂടി

ബേപ്പൂര്‍: ഫറോക്ക് പെരുമുഖത്ത് കുട്ടികള്‍ പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ രണ്ടു തലയുള്ള വിചിത്രമായ പാമ്പിനെ പിടികൂടി.
സാന്‍ബോവ എന്ന സാങ്കേതിക നാമത്തില്‍ അറിയപ്പെടുന്ന മണ്ണൂലി എന്നും വട്ടക്കൂറ എന്ന പേരിലും പൊതുവേ നാട്ടിന്‍പുറങ്ങളിലും അറിയപ്പെടുന്ന രണ്ടു തലയുള്ള പാമ്പിന് ഏകദേശം ഒരു മാസം പ്രായവും 6 ഇഞ്ച് നീളവുമാണുള്ളത്.  വിഷമില്ലാത്ത സാന്‍ബോവ ഇനത്തില്‍ പെട്ട പാമ്പുകള്‍ കല്ലുകള്‍ക്കിടയിലും കൂട്ടിയിട്ട മരങ്ങള്‍ക്കിടയിലുമാണ് വസിക്കുന്നത്. ജനിതക വൈകല്യം സംഭവിച്ച മൃഗങ്ങള്‍ അപൂര്‍വമായി കാണാറുണ്ടെങ്കിലും ഇഴജന്തുക്കളില്‍ ഒരുലക്ഷത്തില്‍ ഒന്ന് എന്ന നിലയില്‍ വളരെ അപൂര്‍വമായി മാത്രമേ ഉണ്ടാവാറുള്ളു എന്നും മാത്തോട്ടം വനശ്രീയില്‍ ആദ്യമായാണ് ഇരട്ടത്തലയുള്ള പാമ്പിനെ കിട്ടുന്നത് എന്നും ലൈവ് സ്റ്റോക്ക് വാച്ചര്‍ പി.കെ ലൈജു പറഞ്ഞു.
വനശ്രീയില്‍ സൂക്ഷിച്ച പൂര്‍ണ ആരോഗ്യമുള്ള ഈ ഇരട്ടത്തലയന്‍ പാമ്പിനെ താമരശ്ശേരിയിലെ റാപ്പിഡ് റെസ്‌ക്യൂ ടീമിന് കൈമാറും. വിവരമറിഞ്ഞ് ധാരാളം ആളുകള്‍ പാമ്പിനെ കാണാന്‍ വരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.