2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇരകള്‍ക്ക് മന്ത്രിയെ കാണാന്‍ അനുമതിയില്ല

താമരശേരി: പതിനാല് പേരുടെ മരണത്തിനിടയാക്കിയ കരിഞ്ചോലമല ദുരന്തത്തിന്റെ ഇരകള്‍ക്ക് മന്ത്രിയെ കാണാനായില്ല. ഉരുള്‍പൊട്ടലില്‍ മരിച്ച ഹസ്സന്റെ മകന്‍ റാഫിയും അബ്ദുറഹിമാന്റെ മകന്‍ ജംഷിദും യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം മന്ത്രി ടി.പി രാമകൃഷ്ണനെ കാണാനെത്തിയിരുന്നു.
എന്നാല്‍ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ സംസാരിക്കാന്‍ തയാറായിരുന്നെന്ന് പറഞ്ഞ് മന്ത്രി ഒഴിയുകയായിരുന്നു. തുടര്‍ന്ന് യു.ഡി.എഫിന്റെ പ്രതിഷേധത്തില്‍ ഇരുവരും സംബന്ധിച്ചു. പ്രവര്‍ത്തകരോടൊപ്പം സമരം അവസാനിക്കുന്നതുവരെ റോഡില്‍ കുത്തിയിരുന്നു.
തങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും വാടകപോലും തങ്ങള്‍ തന്നെ നല്‍കേണ്ട അവസ്ഥയാണെന്നും ഇവര്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.