2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇമ്രാൻ ഖാൻ ഔദ്യോഗിക മാധ്യമങ്ങളുടെ കടിഞ്ഞാൺ നീക്കി

ഇസ്ലാമബാദ്: പാക് സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പാകിസ്താൻ ടിവി, റേഡിയോ പാകിസ്താൻ എന്നിവയുടെ മേൽ സർക്കാരിനുണ്ടായിരുന്ന കടുത്ത നിയന്ത്രണം പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭരണകൂടം എടുത്തു മാറ്റി.
ഈ മാധ്യമങ്ങൾ ഇനി മുതൽ സമ്പൂർണ എഡിറ്റോറിയൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുമെന്ന് പാക് വാർത്താവിതരണ വകുപ്പു മന്ത്രി ഫവാദ് ചൗധരി ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളിൽ വാർത്താവിതരണ വകുപ്പിൽ വൻ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി മുതൽ പാകിസ്താൻ ടി വി യെയും പാകിസ്താൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനെയും സ്വകാര്യ സ്ഥാപനമെന്ന ഗണത്തിലാണ് പരിഗണിക്കുക. അവയുടെ വാർത്തകൾ നിയന്ത്രിക്കാനോ നിരോധിക്കാനോ സർക്കാർ തയ്യാറാവില്ല.
നേരത്തേ പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്) ഇതേ രീതിയിലുള്ള പ്രഖ്യാപനം നടത്തിയിരുന്നെ തിലും നവാസ് ഷെരീഫിന്റെ ഭരണകാലത്ത് അതു നടപ്പാക്കാൻ സന്നദ്ധമായിരുന്നില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.