2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഇബ്രഹിമോവിചിന്റെ മികവില്‍ പി.എസ്.ജി

പാരിസ്: രണ്ടു ഗോളുകള്‍ നേടുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത സ്വീഡന്‍ സൂപ്പര്‍ സ്റ്റാര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിചിന്റെ മികവില്‍ പാരിസ് സെന്റ് ജെര്‍മന്‍ മറ്റൊരു വിജയം കൂടി കുറിച്ചു. ഫ്രഞ്ച് ലീഗ് വണില്‍ അപരാജിത കുതിപ്പ് തുടരുന്ന പി.എസ്.ജി റെയിംസിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് കീഴടക്കിയാണ് വിജയം പിടിച്ചത്. ഇബ്രാഹിമോവിച് രണ്ടും വാന്‍ഡര്‍ വീല്‍, എഡിന്‍സന്‍ കവാനി എന്നിവരും വല ചലിപ്പിച്ചു. ഒറ്റ മത്സരവും പരാജയപ്പെടാതെ 27 മത്സരങ്ങളില്‍ നിന്നു പി.എസ്.ജിക്ക് 73 പോയിന്റുകള്‍. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോക്ക് 49 പോയിന്റുകള്‍.
മറ്റൊരു മത്സരത്തില്‍ മൊണാക്കോ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ട്രോയെസിനെ പരാജയപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.