2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇന്‍ഹേലര്‍ ഗുളികയില്‍ ആണി

നീലേശ്വരം: ആസ്തമയ്ക്കു ഉപയോഗിക്കുന്ന ഇന്‍ഹേലര്‍ ഗുളികയില്‍ ആണി. നീലേശ്വരത്തെ ബാര്‍ബര്‍ തൊഴിലാളി പൂവാലംകൈയിലെ പത്മനാഭന്‍ വാങ്ങിയ ഗുളികയിലാണു അര ഇഞ്ചോളം വലുപ്പമുള്ള ആണി കണ്ടെത്തിയത്.
ബസ് സ്റ്റാന്‍ഡ് പരിസരത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നാണു പത്മനാഭന്‍ ഫോറാകോര്‍ട്ട് എന്ന പേരുള്ള ഗുളിക വാങ്ങിയത്. ഗുളിക പൊളിച്ചു ഇതിനായുള്ള ഉപകരണത്തില്‍ ഘടിപ്പിച്ചു വലിച്ചെങ്കിലും മരുന്നു ലഭിക്കാത്തതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ഇരുമ്പാണി കണ്ടത്. സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പത്മനാഭന്‍ ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ക്കു പരാതി നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.