2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിജിറ്റല്‍ ടെക്‌നോളജിയില്‍ അപേക്ഷിക്കാം

 

ആന്ധ്രാ പ്രദേശിലെ തിരുപ്പതിയിലുള്ള ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റല്‍ ടെക്‌നോളജിയുടെ കോഴ്‌സുകളിലേക്ക് www.iidt.edu.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. ഏപ്രില്‍ 15ആണ് അവസാന തിയതി. പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ സൈബര്‍ സെക്യുരിറ്റി, ബിസിനസ് അനലറ്റിക്‌സ്, ഇന്റര്‍നെറ്റ് ഫോര്‍ തിങ്‌സ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. സൈബര്‍ സെക്യുരിറ്റി കോഴ്‌സിന് ടെക്‌നിക്കല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റും ഉണ്ട്. ക്യാറ്റ്, ജിമാറ്റ്, ജി.ആര്‍.ഇ തുടങ്ങിയ മത്സര പരീക്ഷകളില്‍ മികച്ച സ്‌കോര്‍ നേടിയവരെ പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോഴ്‌സുകള്‍ക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ 30 വയസ് കടക്കാന്‍ പാടില്ല. 5,25,000 രൂപയാണ് കോഴ്‌സ് ഫീസ്. താമസവും ഭക്ഷണവും ഉള്‍പ്പെടെയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ സൈബര്‍ സെക്യുരിറ്റി കോഴ്‌സിന് ബി.ടെക്, ബി.സി.എ, ബികോം (കംപ്യൂട്ടര്‍), ബി.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി)പാസായിരിക്കണം. ബിസിനസ് അനലറ്റിക്‌സിന് ബി.ടെക്, ബി.സി.എ, ബി.എ, ബി.എസ്.സി (ഇക്കണോമിക്‌സ്, മാത്തമറ്റിക്‌സ്, സ്റ്റാറ്റിക്‌സ്), ബി.കോം പാസായിരിക്കണം. ഇന്റര്‍നെറ്റ് ഫോര്‍ തിങ്‌സ് കോഴ്‌സിന് എന്‍ജിനിയറിങ്, മെഡിക്കല്‍, ഫാര്‍മസി,സയന്‍സ്, ബയോടെക്‌നോളജി എന്നിവയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവരായിരിക്കണം. 70 ശതമാനം മാര്‍ക്ക് ബിരുദത്തിനും, 60 ശതമാനം മാര്‍ക്ക് ബിരുദാനന്തര ബിരുദാനന്തര ബിരുദവും നേടിയിരിക്കണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News