2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം നാളെ

മലപ്പുറം: അങ്ങാടിപ്പുറം  തരകന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നാളെ  രാവിലെ പത്തിന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ടിഎ അഹമ്മദ് കബീര്‍ എംഎല്‍എ അധ്യക്ഷനാകും. എസ്.എസ്.എല്‍.സി,  പ്ലസ്ടു, മെഡിക്കല്‍ പ്രവേശന പരീക്ഷ എന്നിവയില്‍ മികച്ച വിജയം  നേടിയ വിദ്യാര്‍ഥികളെ ആദരിക്കും.  ഫുട്‌ബോള്‍ ഉഴികെയുള്ള ചെറിയ കായിക  പരിശീലനങ്ങള്‍ക്കുള്ള സൗകര്യമാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കുന്നതെന്ന്  വി.കെ വേണുഗോപാലന്‍, പത്തൂര്‍ ജലീല്‍, ടി.കെ മുഹമ്മദ്,  ജെ. സാബു, ടി.എന്‍  രാജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.