2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഇന്‍ഡോര്‍ ടെസ്റ്റ്: രണ്ടാം ദിനം ഇന്ത്യ ശക്തമായ നിലയില്‍ 5/557 ന് ഡിക്ലയേര്‍ഡ്

ഇന്‍ഡോര്‍: മൂന്നാം ടെസ്റ്റില്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. ക്യാപ്റ്റര്‍ കോഹ്‌ലിയുടെ ഡബിള്‍ സെഞ്ച്വറിയും അജിങ്ക്യ രഹാനെയുടെ സെഞ്ച്വറിയുടെയും രാഹുല്‍ ശര്‍മയുടെയും അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 557 റണ്‍സ് നേടി ഡിക്ലയേര്‍ഡ് ചെയ്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 റണ്‍സെടുത്തിട്ടുണ്ട്.

ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യദിനം തുടക്കത്തില്‍ 100 റണ്‍സെടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യക്ക് പിന്നീട് വന്ന ക്യാപ്റ്റന്‍ കോഹ് ലിയും അജിങ്ക്യ രഹാനെയും ചേര്‍ന്നാണ് കരകയറ്റിയത്. രണ്ടാം ദിനത്തില്‍ കോഹ്‌ലി ഇരട്ടശതകവും (211) രഹാനെ സെഞ്ച്വറിയും (188) നേടി. രണ്ടു പേരും പുറത്തായ ശേഷം രോഹിത് ശര്‍മ അര്‍ധസെഞ്ച്വറി (51) നേടിയതോടെ ക്യാപ്റ്റന്‍ കോഹ്‌ലി ഇന്നിങ്‌സ് ഡിക്ലയേര്‍ഡ് ചെയ്യുകയായിരുന്നു.

രണ്ടാമത് ബാറ്റിങ് തുടങ്ങിയ ന്യൂസിലാന്റ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 28 റണ്‍സെടുത്തിട്ടുണ്ട്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 17 റണ്‍സും ടോം ലാതം ആറു റണ്‍സുമാണ് ക്രീസില്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.