2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇന്‍ഡിഗോയുടെ പുതിയ സര്‍വിസ് ഇന്നു മുതല്‍

കൊണ്ടോട്ടി: റണ്‍വേ റീകാര്‍പറ്റിങ് പൂര്‍ത്തിയാക്കി ഇന്നു മുതല്‍ പൂര്‍ണമായും വിമാനങ്ങള്‍ക്കായി തുറക്കുന്നതോടെ കരിപ്പൂരില്‍ പുതിയ വിമാന സര്‍വിസുകളുമായി വിമാന കമ്പനികള്‍. ആഭ്യന്തര-അന്താരാഷ്ട്ര മേഖലയിലേക്കാണ് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. ഇന്നു മുതല്‍ ചെന്നൈയിലേക്ക് ഇന്‍ഡിഗോ എയര്‍ സര്‍വിസ് നടത്തും. ഉച്ചയ്ക്ക് 12.45ന് ചെന്നൈയില്‍ നന്ന് പുറപ്പെട്ട് 1.45ന് കരിപ്പൂരിലെത്തും. തുടര്‍ന്ന് 2.15ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് 3.15ന് ചെന്നൈയിലെത്തും വിധമാണ് വിമാന സര്‍വിസ്.
ഇന്‍ഡിഗോക്ക് പിറകെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, സ്‌പെയ്‌സ് ജെറ്റ്, എയര്‍ കാര്‍ണിവല്‍ തുടങ്ങിയ വിമാനങ്ങളാണ് നിലവില്‍ അനുമതിതേടി കരിപ്പൂരില്‍ നിന്ന് സര്‍വിസ് ആരംഭിക്കാനിരിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നു മുതല്‍ 24 മണിക്കൂറായതിനാല്‍ സര്‍വിസുകള്‍ പകലിലേക്ക് ക്രമീകരിക്കുകയും ചെയ്യാം. റണ്‍വേയിലും വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന ഏപ്രണിലും പ്രശ്‌നങ്ങളുണ്ടാവില്ല.
വേനല്‍ ഷെഡ്യൂളില്‍ പുതിയ സര്‍വിസുകള്‍ ഉള്‍പ്പെടുത്തിയാണ് വിമാന കമ്പനികള്‍ ചാര്‍ട്ട് തയാറാക്കിയിരിക്കുന്നത്. വേനല്‍ ഷെഡ്യൂള്‍ ഏപ്രിലില്‍ നിലവില്‍ വരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.