2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ഇന്റര്‍ സ്‌കൂള്‍ ഹോക്കി നാളെ മുതല്‍ മട്ടന്നൂരില്‍

തലശ്ശേരി:  തലശ്ശേരിയിലെ കായിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ യുനൈറ്റഡ് തലശ്ശേരി സ്‌പോര്‍ട്‌സ് ക്ലബ്ബ് ആതിഥ്യമേകുന്ന ജില്ലാതല ഇന്റര്‍ സ്‌കൂള്‍ ഹോക്കി ടൂര്‍ണമെന്റ് നാളെയും മറ്റന്നാളുമായി മട്ടന്നൂരില്‍ നടക്കും.
ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും 12 ഓളം ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും. കഴിഞ്ഞ രണ്ടുവര്‍ഷവും തലശ്ശേരിയില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റ് ഇവിടുത്തെ നഗരസഭാ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് മട്ടന്നൂരിലേക്ക് മാറ്റിയത്. ക്ലബ് സെക്രട്ടറി പി.വി സിറാജുദ്ദീന്‍, ജോയിന്റ് സെക്രട്ടറിയും ഹോക്കി താരവുമായ കെ നിയാസ്, ട്രഷറര്‍ കെ.കെ മഷൂദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.