2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ഇന്റര്‍നെറ്റിലെ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമം തടയാനുള്ള സംരംഭവുമായി ഗൂഗിള്‍

സാന്‍ ഫ്രാന്‍സിസ്‌കോ: ഇന്റര്‍നെറ്റിലെ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ തടയാനുള്ള പദ്ധതിയുമായി ഗൂഗിള്‍. നിര്‍മിത ബുദ്ധിയുപയോഗിച്ച് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) തടയാനാണ് നീക്കം.
സൈറ്റുകളിലെ ഉള്ളടക്കം കണ്ടെത്തി പ്രതിരോധിക്കാനാണ് നിര്‍മിത ബുദ്ധിയുടെ സഹായം തേടുന്നതെന്ന് ഗൂഗിള്‍ എന്‍ജിനിയറിങ് മേധാവി നിക്കോള ടൊഡൊറോവിച്ച്, പ്രൊഡക്ട് മാനേജര്‍ അഭി ചൗധരി എന്നിവര്‍ കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.
ഗൂഗിള്‍ തയാറക്കുന്ന സാങ്കേതിക വിദ്യ എന്‍.ജി.ഒകള്‍ക്കും മറ്റു കമ്പനികള്‍ക്കും സൗജന്യമായി ലഭിക്കും. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നത് സങ്കല്‍പ്പിക്കാവുന്നതില്‍ അപ്പുറമുള്ള മോശമായ പ്രവര്‍ത്തിയാണെന്ന് കമ്പനി ബ്ലോഗിലൂടെ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.