2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 9 പേര്‍ക്ക് ആശ്വാസം, 12 പേര്‍ രോഗമുക്തര്‍

 

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആശങ്കയുടെ തുടര്‍ ദിനങ്ങള്‍ക്ക് ശേഷം ഇന്നലെ കൊവിഡില്‍ കേരളത്തിന് അല്‍പം ആശ്വാസത്തിന്റെ ദിനം. ഒന്‍പത് പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും ചികിത്സയിലുള്ള ആറു പേരുടെ പരിശോധനാഫലം നെഗറ്റീവായതും രണ്ടു പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതും ആശ്വാസത്തിന് വക നല്‍കുന്നതായി. ഇതോടെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചതില്‍ 12 പേര്‍ രോഗമുക്തരായി.
എറണാകുളത്തെ ഒരു ടാക്‌സി ഡ്രൈവര്‍ ഉള്‍പ്പടെ സംസ്ഥാനത്ത് പുതിയതായി ഒന്‍പതുപേര്‍ക്കു കൂടിയാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ മൂന്ന് പേര്‍ക്കും പത്തനംതിട്ടയിലും പാലക്കാടും രണ്ടു പേര്‍ക്കു വീതവും കോഴിക്കോടും ഇടുക്കിയിലും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ കേരളത്തില്‍ 118 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 76,542 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ്. 122 പേരെയാണ് ഇന്നലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
രോഗലക്ഷണങ്ങള്‍ ഉള്ള 4902 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3465 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
ചികിത്സയിലുണ്ടായിരുന്ന ആറുപേരുടെ തുടര്‍ പരിശോധനാഫലം നെഗറ്റീവായതോടെ ഇതുവരെ രോഗവിമുക്തരായവരുടെ എണ്ണം 12 ആയി.
പുതിയതായി രോഗം സ്ഥിരീകരിച്ചതില്‍ നാലുപേര്‍ ദുബൈയില്‍ നിന്നും ഒരാള്‍ യു.കെയില്‍ നിന്നും മറ്റൊരാള്‍ ഫ്രാന്‍സില്‍ നിന്നും വന്നവരാണ്. മറ്റു മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 118ല്‍ പേരില്‍ 91പേരും വിദേശത്ത് നിന്നെത്തിയ ഇന്ത്യക്കാരാണ്. എട്ടുപേര്‍ വിദേശികളാണ്. ബാക്കി 19 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം മൂലമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.