2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

ഇന്ധന വില വര്‍ധനവ്: യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

 

താമരശ്ശേരി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് താമരശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശേരി ടൗണില്‍ പ്രകടനം നടത്തി.
ലീഗ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.പ്രതിഷേധ സംഗമം ഡി.സി.സി. ജന. സെക്രട്ടറി പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.
ഇന്ധന വില ജി.എസ്.ടി. പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കെ.എം. അഷ്‌റഫ് അധ്യക്ഷനായി.
പി.പി. ഹാഫിസ് റഹിമാന്‍,കെ. സരസ്വതി, എ.പി. ഉസയിന്‍, എ.പി. മൂസ, എന്‍.പി. റസാഖ്, എം. സുല്‍ഫീക്കര്‍,നവാസ് ഈര്‍പ്പോണ,സുബൈര്‍ വെഴുപ്പൂര്‍ സംസാരിച്ചു.
പ്രകടനത്തിന് സുനില്‍ കെടവൂര്‍, ശംസീര്‍ എടവലം, സി. മുഹ്‌സിന്‍, പി.എ. അനില്‍കുമാര്‍, എം.ടി. അയൂബ് ഖാന്‍,വി.കെ.എ. കബീര്‍, മഹേന്ദ്രന്‍ ചുങ്കം, മജീദ് കാരാടി, പി.കെ. പ്രമോദ്, മനോജ് ചെമ്പ്ര, എ.കെ. സീതി നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.