2018 September 25 Tuesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഇന്ധന വില വര്‍ധനവിനെതിരേ വാഹനച്ചങ്ങലയൊരുക്കി പ്രതിഷേധം

 

പള്ളിക്കല്‍: ദിനംപ്രതിയുള്ള പെട്രോള്‍ വില വര്‍ധനവിനെതിരേ ഹര്‍ത്താല്‍ ദിനത്തില്‍ വാഹനങ്ങളുടെ ചങ്ങല തീര്‍ത്ത പ്രതിഷേധം വേറിട്ട സമര കാഴ്ചയായി.
തേഞ്ഞിപ്പലം, പള്ളിക്കല്‍, ചേലേമ്പ്ര പഞ്ചായത്തുകള്‍ ഉള്‍കൊള്ളുന്ന ദേശീയപാതയില്‍ പാണമ്പ്ര മുതല്‍ കാക്കഞ്ചേരി വരെയുള്ള അഞ്ച് കിലോമീറ്ററിനുള്ളിലാണ് വാഹനങ്ങള്‍ വരിയായി റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിച്ചത്.
ഹര്‍ത്താല്‍ ദിനത്തിലെ ചങ്ങല തീര്‍ത്ത് പ്രതിഷേധ സമരം ഒരു മണിക്കൂറുറോളം നീണ്ടുനിന്നു. മറ്റ് വാഹനങ്ങള്‍ക്ക് തടസമില്ലാതെയായിരുന്നു പ്രതിഷേധം. ബസുകള്‍, ചരക്ക് ലോറികള്‍ മുതല്‍ ഇരു ചക്രവാഹനങ്ങള്‍ വരെ പ്രതിഷേധ ചങ്ങലയില്‍ കണ്ണികളായിരുന്നു. എന്നാല്‍ ചങ്ങലയില്‍ ഏറെയും കാറുകളാണ് കണ്ണിയായത്. നാട്ടുകാരുടെ കൂട്ടായ്മയിലാണ്് ഇത്തരമൊരു വേറിട്ട പ്രതിഷേധ സമരം ഒരുക്കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.