2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഇന്ധനവില വര്‍ധന: 17ന് എല്‍.ഡി.എഫ് സായാഹ്ന ധര്‍ണ

തിരുവനന്തപുരം: ഇന്ധനവില വര്‍ധനക്കെതിരേ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍.ഡി.എഫ്. സായാഹ്ന ധര്‍ണ സംഘടിപ്പിക്കുന്നു. 17ന് മണ്ഡലാടിസ്ഥാനത്തിലാണ് ധര്‍ണയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അറിയിച്ചു.
ഇന്ധനവില വര്‍ധന രാജ്യത്ത് ഉണ്ടാക്കുന്നത് അതിരൂക്ഷമായ പ്രതിസന്ധിയാണ്. രാജ്യമെങ്ങും അതിശക്തമായ സമരങ്ങളാണ് നടന്നുവരുന്നത്. പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുന്നതിലൂടെ മാത്രമേ ഇത്തരം നയങ്ങള്‍ തിരുത്തിക്കാനും ജനവിരുദ്ധത തുടരുന്ന കേന്ദ്ര സര്‍ക്കാരിനെ താഴെയിറക്കാനും കഴിയൂ. ഈ സാഹചര്യത്തിലാണ് കേരളത്തിലും പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.