2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഇന്ധനവില വര്‍ധന: ഇടത് പാര്‍ട്ടികള്‍ പ്രകടനം നടത്തി

 

അമ്പലപ്പുഴ : ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ അമ്പലപ്പുഴ ഏരിയയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.എല്‍.ഡി.എഫ് അമ്പലപ്പുഴ വടക്കു പഞ്ചാംത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ജങ്ഷനില്‍ നിന്നും വളഞ്ഞവഴി ജങ്ഷനിലേക്കു നടത്തിയ പ്രകടനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം എച്ച്. സലാം ഉദ്ഘാടനം ചെയ്തു.ബാലകൃഷ്ണര്‍ അധ്യക്ഷനായി.ഡി ദിലീഷ് സ്വാഗതം പറഞ്ഞു.ബി. അന്‍സാരി, എസ്. ഹാരിസ്, പ്രജിത്ത്കരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
പുന്നപ്ര തെക്കു പഞ്ചായത്തിലെ കളിത്തട്ട് ജംങ്ഷനില്‍ നിന്ന് മാര്‍ക്കറ്റ് ജംങ്ഷനിലേക്കു നടത്തിയ പ്രകടനം എ പി ഗുരുലാല്‍ ഉദ്ഘാടനം ചെയ്തു.കെ എം ജുനൈദ് അധ്യക്ഷനായി.കെ ജഗദീശന്‍ സ്വാഗതം പറഞ്ഞു.വി കെ ബൈജു, ആര്‍ റജിമോന്‍, പി പി ആന്റണി, കെ എം സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.കളര്‍കോടു നിന്നും പറവൂര്‍ ജംങ്ഷനിലേക്കു നടത്തിയ പ്രകടനം കെ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
മുരളി അധ്യക്ഷനായി.എം രഘു, പി.ഡി മധു, ജെ ജയകുമാര്‍, പി വി ശാന്താറാം എന്നിവര്‍ സംസാരിച്ചു.പറവൂരില്‍ നിന്നും കപ്പക്കട ജംങ്ഷനിലേക്കു നടത്തിയ പ്രകടനം ടി.എസ് ജോസഫ് ഉദ്ഘാടനം ചെയ്തു. എന്‍.പി വിദ്യാനന്ദന്‍ അധ്യക്ഷനായി. ബി. ഹരീഷ് സ്വാഗതം പറഞ്ഞു.
എന്‍.എസ് ശശിധരന്‍, ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. പുറക്കാട് പുന്തലയില്‍ നിന്നും മാത്തേരി ജംങ്ഷനിലേക്കു നടത്തിയ പ്രകടനം പി ലിജിന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.എസ് ശ്രീകുമാര്‍ അധ്യക്ഷനായി. കെ. അശോകന്‍ സ്വാഗതം പറഞ്ഞു.
എം. ശ്രീകുമാരന്‍ തമ്പി, മോഹനന്‍ എന്നിവര്‍ സംസാരിച്ചു.കരുമാടിയില്‍ നടത്തിയ പ്രകടനം ജി. ഷിബു ഉദ്ഘാടനം ചെയ്തു.ബി. ശ്രീകുമാര്‍ അധ്യക്ഷനായി.ആര്‍ ജയരാജ് സ്വാഗതം പറഞ്ഞു.ജയേഷ്, പി. രഘുനാഥ്, പ്രകാശന്‍, അശോകന്‍, കെ. രഘുനാഥ്, പി രമേശന്‍ എന്നിവര്‍ സംസാരിച്ചു.ഇരട്ടക്കുളങ്ങരയില്‍ നിന്നും കച്ചേരി മുക്കിലേക്കു നടത്തിയ പ്രകടനം ജി ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു.കെ. സുഗുണന്‍ അധ്യക്ഷനായി.പീതാംബരന്‍ സ്വാഗതം പറഞ്ഞു.കെ. സിയാദ്, വി. രങ്കന്‍, ആര്‍. ശ്രീജ, ആര്‍. പത്മജന്‍, ആര്‍. രാജേഷ്, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.