2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

ഇന്ധനവില കുറയ്ക്കണം

സൈഫുദ്ദീന്‍ പടിക്കല്‍

 

ഇന്ധനവില വര്‍ധനവ് സാധാരണ ജനങ്ങള്‍ക്ക് കനത്ത ആഘാതമാണ്. ജനങ്ങള്‍ക്ക് വില വര്‍ധനവ് താങ്ങാന്‍ കഴിയാത്തതിനാല്‍ തീരുമാനം പിന്‍വലിക്കണം.
പെട്രോളിന് ചില്ലറ വിലയില്‍ 47.4% നികുതി യെങ്കില്‍ ഡീസലിന് ചില്ലറ വിലയില്‍ 38.09ശതമാനമാണ്. വിലക്കയറ്റം കുറയ്ക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം.

കേന്ദ്രം പൊളിച്ചത് ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ സിനിമ പ്രവര്‍ത്തകരുടെ വന്‍ ഗൂഢാലോചന. കശ്മിരി പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം എന്ന പേരില്‍ അവാര്‍ഡ് ലഭിച്ച ചില സിനിമാ പ്രവര്‍ത്തകര്‍ രാഷ്ട്രപതി അധ്യക്ഷനായ ചടങ്ങില്‍ സ്റ്റേജില്‍ വന്നു അവാര്‍ഡ് നിരസിക്കാനും വലിച്ചെറിയുവാനും പ്രകടനങ്ങള്‍ നടത്താനുമുള്ള ഗൂഢാലോചന ഉണ്ടായിരുന്നു!സംഗതി പൊലിപ്പിക്കാന്‍ മാധ്യമ, രാഷ്ട്രീയ കൂട്ടുകെട്ടും സന്നാഹങ്ങളോടെ റെഡി ആയിരുന്നു! കേന്ദ്ര ഇന്റലിജന്‍സ് ഈ വിവരം മുന്‍കൂട്ടി അറിയുന്നു.പിന്നീട് നടന്നത് ഐ.ബി യുടെ തിരക്കഥ പ്രകാരമുള്ള കാര്യങ്ങള്‍.രാഷ്ട്രപതിയുടെ പ്രോട്ടോകോള്‍ എന്ന പേരില്‍ സര്‍ക്കാര്‍ വിരുദ്ധരല്ലാത്ത 11 മഹദ് വ്യക്തികളെ തിരഞ്ഞെടുത്തു!ബാക്കിയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കാനായി ബി.ജെ.പി യുടെ സിംഹിണി സ്മൃതിയെ തിരഞ്ഞെടുത്തു. (പ്രതിഷേധം നടന്നാല്‍ നേരിടാന്‍ പറ്റിയ വ്യക്തി) അവസാന നിമിഷം നടത്തിയ ഈ നീക്കത്തില്‍ ഗൂഢാലോചനക്കാരുടെ പദ്ധതി മൊത്തം പൊളിഞ്ഞു.
രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്നില്ല എന്നറിയിച്ച ശേഷം പരസ്യമായി പ്രതിഷേധിക്കുവാന്‍ പുറത്തുള്ള ആസൂത്രകര്‍ നിര്‍ദേശിച്ചെങ്കിലും അങ്ങനെ വല്ലതും നടന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടി കൊണ്ട് മരണാനന്തര ബഹുമതി ആയി അവാര്‍ഡ് വാങ്ങേണ്ടി വരും എന്നറിയിപ്പ് കിട്ടിയതിനാല്‍ അവരതു വേണ്ടെന്നു വച്ചു.
(ചാനല്‍ ചര്‍ച്ചക്കിടയില്‍ ഭാഗ്യ ലക്ഷ്മി ഇക്കാര്യം പറഞ്ഞിരുന്നതാണ്..’തങ്ങളുടെ സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു പ്രതിഷേധിക്കണമെന്ന് ഉപദേശിച്ചു’ എന്ന് )യഥാര്‍ഥത്തില്‍ ഇന്റലിജന്‍സ് പ്രതിഷേധക്കാരെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനായിരുന്നു അവരുടെ പേരെഴുതിയ സീറ്റ് എടുത്തു മാറ്റിയത്. ഇതുകൊണ്ട് ചടങ്ങ് സ്മൂത്തായി നടന്നു.
ഇനി ഈ പ്രതിഷേധം നടന്നിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന അവസ്ഥ രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ നടന്ന ഈ നീച പ്രവൃത്തി ഇന്ത്യയുടെ വില ലോകത്ത് ഇടിച്ചു താഴ്ത്തിയേനെ. ലോകം മുഴുവനും ഈ നാണക്കേടിന്റെ ചര്‍ച്ച നടന്നേനെ.ഇന്ത്യ വിരുദ്ധ ശക്തികള്‍ക്ക് ഇന്ത്യയെ ആക്രമിക്കാന്‍ കിട്ടിയ ഹൈഡ്രജന്‍ ബോംബായേനെ.രാഷ്ട്രപതിയെ അപമാനിക്കാനുള്ള ഗൂഢാലോചന മനസ്സിലാക്കാന്‍ കഴിയാതെ പോയ സര്‍ക്കാര്‍ രാജിവക്കേണ്ടി വന്നേനെ.ഒരൊറ്റ തുള്ളി ചോര പൊടിയാതെ ഇന്ത്യയെ തകര്‍ക്കാന്‍ പ്രതിപക്ഷം നെയ്ത വന്‍ കുടില തന്ത്രം.അതാണ് കേന്ദ്ര സര്‍ക്കാര്‍ പൊളിച്ചത്.ഒന്ന് കൂടെ, ഈ 66 പേരില്‍ പലര്‍ക്കും ഗൂഢാലോചന അറിയില്ലായിരുന്നു.
രാഷ്ട്രപതിയില്‍നിന്ന് അവാര്‍ഡ് കിട്ടാത്ത വിഷമവും സര്‍ക്കാര്‍ വിരുദ്ധതയും ഗൂഢാലോചന നടത്തിയവര്‍ മുതലാക്കുകയായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.