2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇന്ധനവില കുതിക്കുന്നു: പെട്രോളിന് 86.56

മുംബൈ: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെയാണ് ഇന്ധന വില ക്രമാതീതമായി ഉയര്‍ന്നത്. അതേസമയം ഇന്ധന വിലയിലുണ്ടാകുന്ന വര്‍ധനവ് ബാഹ്യ സമ്മര്‍ദ്ദങ്ങളുടെ ഫലമായെന്ന ന്യായീകരണമാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നല്‍കുന്നത്.
മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ലിറ്ററിന് 86.56 രൂപയാണ് ഇന്നലെത്തെ വില. മുംബൈയില്‍ ഡീസല്‍ ലിറ്ററിന് 75.54 രൂപയാണ്. രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത് മുംബൈയിലാണ്. എന്നാല്‍ രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ഇന്നലെ ലിറ്ററിന് 79.15 രൂപയായി ഉയര്‍ന്നപ്പോള്‍ ഡീസലിന് ലിറ്ററിന് 71.15 രൂപയുമായി.
ഇന്നലെ 31 പൈസയാണ് പെട്രോളിന് കൂടിയത്. കഴിഞ്ഞ മെയ് 28ന് പെട്രോള്‍ വില 78.43 ആയി വര്‍ധിച്ചതാണ് ഇതിന് മുന്‍പത്തെ ഏറ്റവും വലിയ ഉയര്‍ച്ച. ഇത് പിന്നീട് പറയത്തക്ക ചലനം സൃഷ്ടിച്ചില്ലെങ്കിലും ഇന്നലെ വിലക്കയത്തിന്റെ ഏറ്റവും ഉയര്‍ച്ചയിലേക്കാണ് എത്തിയത്. മറ്റ് പട്ടണങ്ങളില്‍ നിന്നും വിഭിന്നമായി ഡല്‍ഹിയില്‍ വാറ്റ് കുറവായതുകൊണ്ടാണ് വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്.
ഡീസല്‍ ലിറ്ററിന് 39 പൈസയാണ് ഇന്നലെ വര്‍ധിച്ചത്. 2017 ജൂണില്‍ പ്രതിദിന വിലനിര്‍ണയം വന്നതുമുതല്‍ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയ ദിവസമാണ് ഇന്നലെയുണ്ടായിരിക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.