2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോള്‍ 49, ഡീസല്‍ 55 പൈസ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. തിരുവനന്തപുരത്ത് പെട്രോളിന് 49 പൈസ വര്‍ധിച്ചു. 83. 36 ആണ് ഇന്നത്തെ വില. ഡീസലിന് 55 പൈസയാണ് ഇന്ന് വര്‍ധിച്ചത്. 77. 23 പൈസ ആണ് നിലവിലെ വില. കോഴിക്കോട് പെട്രോളിന് 82. 31 രൂപയും ഡീസലിന് 76.27 രൂപയുമാണ് വില.
ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് അടുത്ത തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയിരിക്കയാണ് പ്രതിപക്ഷം. അതിനിടയിലാണ് വീണ്ടും ഇന്ധനവില വര്‍ധിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.