2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇന്ത്യ ഹിന്ദു രാഷ്ട്രമെന്ന ആര്‍.എസ്.എസ് മേധാവിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം: എസ്.എം.എഫ്

 

കോഴിക്കോട്: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് രണ്ട് കേന്ദ്ര മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും നിയമനടപടി സ്വീകരിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും എസ്.എം.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ആള്‍ക്കൂട്ടക്കൊലപാതകത്തിനെതിരേ പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്‌കാരിക നായകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടി പൗരാവകാശ ധ്വംസനം ആയേ കാണാനാകൂ എന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യു.ശാഫി ഹാജി സ്വാഗതവും പിണങ്ങോട് അബൂബക്കര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സ്വദേശി ദര്‍സിന്റെ പരിഷ്‌കരിച്ച പദ്ധതി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും കമ്യൂണിറ്റി സെന്റര്‍ പദ്ധതി സി.ടി അബ്ദുല്‍ ഖാദറും സീമാപ് പദ്ധതി അബ്ദുസമദ് പൂക്കോട്ടൂരും ജംഇയ്യത്തുല്‍ ഖുതബ്വാ റിപ്പോര്‍ട്ട് നാസര്‍ ഫൈസി കൂടത്തായിയും അവതരിപ്പിച്ചു. ജില്ലാ കമ്യൂണിറ്റി സെന്ററുകള്‍ സംസ്ഥാനതല ഉപസമിതിക്ക് രൂപം നല്‍കി. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ കണ്‍വീനറുമായി 15 അംഗ സമിതിയെ തിരഞ്ഞെടുത്തു.
കെ.ടി ഹംസമുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, ത്വാഖാ അഹമദ് മൗലവി, മുക്കം ഉമര്‍ ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, സൈതലവി ഹാജി, മുന്നിയൂര്‍ ഹംസ ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, പി.കെ.കെ മാണിയൂര്‍, എസ്.കെ ഹംസ ഹാജി, കുട്ടിഹസന്‍ ദാരിമി, മുഹമ്മദ് ദാരിമി, ഹംസബിന്‍ ജമാല്‍ റംലി, എ.എം പരീത്, മുസ്തഫ മുണ്ടുപാറ, കെ.പി കോയ, കല്ലട്ര അബ്ബാസ് ഹാജി, അബ്ദുല്‍ ബാഖി, സലാം ഫൈസി മുക്കം, ഇബ്രാഹിം ഹാജി വയനാട്, മുഹമ്മദലി മാസ്റ്റര്‍, കെ.കെ ഇബ്രാഹീം ഹാജി, കെ.എ ഷരീഫ് കുട്ടി, ബദറുദ്ദീന്‍ അഞ്ചല്‍, ദമീന്‍ മുട്ടയ്ക്കാവ്, ഹസന്‍ ആലങ്കോട്, ഇസ്മാഈല്‍ ഹുദവി, റഷീദ് ഹാജി, വി.കെ മുഹമ്മദ് ഹാജി, ഓര്‍ഗനൈസര്‍മാരായ എ.കെ ആലിപ്പറമ്പ്, ഒ.എം ശരീഫ് ദാരിമി, പി.സി ഉമര്‍ മൗലവി, മുഹമ്മദ് സാലിഹ് പത്തനംതിട്ട, പൂക്കോയ തങ്ങള്‍ ചെന്തേര പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.